തിരുവനന്തപുരം:- സബ് രജിസ്ട്രാർ ഓഫീസുകളുടെ അധികാരപരിധി പരിഗണിക്കാതെ ഇനി ആധാരം ജില്ലയിൽ എവിടെയും രജിസ്റ്റർ ചെയ്യാനാവും. ഇതിനായി രജിസ്‌ട്രേഷൻ വകുപ്പിൽ 'എനിവേർ രജിസ്‌ട്രേഷൻ' സമ്പ്രദായം നടപ്പാക്കി ഉത്തരവിറക്കി.
ജില്ലയ്ക്കുള്ളിലെ ഏത് സബ്‌രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽവരുന്ന ആധാരങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ജില്ലാരജിസ്ട്രാറുടെ അധികാരം എല്ലാ സബ്‌രജിസ്ട്രാർമാർക്കും അനുവദിച്ചുനൽകുന്നതിലൂടെയാണ് ഈ സമ്പ്രദായം നടപ്പാക്കുന്നത്. എന്നാൽ, ജില്ലയ്ക്ക് പുറത്തേക്കുമാറി രജിസ്‌ട്രേഷൻ സാധ്യമല്ല.
പൊതുജനങ്ങൾക്ക് മികച്ച സേവനംലഭിക്കുന്നതിന് ഇത് അവസരമൊരുക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.