അംഗനവാടി കെട്ടിടത്തിന് തറക്കല്ലിട്ടു


കൊളച്ചേരി
:- കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരി വാർഡിൽ മുണ്ടേരിക്കടവിൽ പുതുതായി നിർമ്മിക്കുന്ന അംഗനവാടി കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ താഹിറ ഇന്ന് രാവിലെയാണ് ചടങ്ങ് നിർവ്വഹിച്ചത്.

മുണ്ടേരിക്കടവിൽ നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗന വാടിക്ക് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ദതി തുകയിലാണ്  പുതുതായി കെട്ടിടം ഒരുങ്ങുന്നത്. ജലസേചന വകുപ്പിൻ്റെ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്.

ശിലാ സ്ഥാപന ചടങ്ങിൽ പ്രസിഡൻ്റിന് പുറമെ വൈസ് പ്രസിഡൻറ് എം അനന്തൻ മാസ്റ്റർ, വാർഡ് മെമ്പർ കെസി പി ഫൗസിയ, വെൽഫയർ കമ്മിറ്റി അംഗങ്ങളായ യൂസഫ്, അബ്ദുൾ ലത്തീഫ്, മാലിനി, സന്തോഷ്, പ്രേമലത, യൂത്ത് ലീഗ് അംഗം ജുനൈദ് നൂഞ്ഞേരി, അംഗനവാടി ജീവനക്കാർ വനജ, സാവിത്രി എന്നിവർ പങ്കെടുത്തു..

Previous Post Next Post