കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ ലൈബ്രറിക്കൊരു കൈത്താങ്ങായി സൗഹൃദം കൂട്ടായ്മ.സ്കൂൾ ലൈബ്രറിയിലേക്ക് 1001 പുസ്തകങ്ങൾ സംഭവനയായി നൽകാനുള്ള പദ്ധതിയുമായി കമ്പിൽ ഹയർ സെക്കൻ്ററി സ്കൂളിലെ 1985-86 SSLC ബാച്ച് കൂട്ടായ്മയായ സൗഹൃദം. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ പുസകങ്ങൾ അങ്ങനെ സ്കൂൾ ലൈബ്രറിയിൽ എത്തിക്കാനുള്ള സംരഭത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.
സൗഹൃദം 85-86 ഗ്രൂപ്പ് ചെയർമാൻ ഏം വി ശശിധരൻ്റെ അധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കെ വിജയൻ ഗ്രൂപ്പഡ്മിൻ ശ്രീ ഉഷാമണിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി കൊണ്ട് ഉദ്ഘാനം ചെയ്തു.കെ.ബാലകൃഷ്ണൻ സ്വാഗതവും പ്രീയ ജയരാജ് നന്ദിയും രേഖപ്പെടുത്തി.
പ്രശസ്ത കവി മുരുകൻ കാട്ടാക്കട,എം എൻ കാരശ്ശേരി, ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കരിവെള്ളൂർ മുരളി, ബൽറാം മട്ടന്നൂർ തുടങ്ങി നിരവധി പ്രമുഖർ online ആയി ഈ സംരഭത്തിന് ആശംസ അർപ്പിച്ച് സംസാരിച്ചു.