പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12നാണ് ഇസ്ലാംമത വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. മസ്ജിദുകളും മദ്രസകളും കേന്ദ്രീകരിച്ച് നടക്കാറുള്ള ആഘോഷങ്ങൾ കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണയില്ല. നബിദിനത്തോട് അനുബന്ധിച്ച് നടത്താറുള്ള മദ്രസ വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ ഓൺലൈനിലാണ് നടന്നത്.നബിദിന റാലികൾ ഒരിടത്തും ഉണ്ടാവില്ല.
പള്ളികളിൽ പുലർച്ചെ മൗലൂദ് പാരായണം നടന്നു.അന്നദാനം വീടുകളിൽ എത്തിച്ച് നൽകാനാണ് തീരുമാനം.നബിദിന ദിവസം നടക്കാറുള്ള ഘോഷയാത്രകൾ ഒഴിവാക്കിയിട്ടുണ്ട്.