നാറാത്ത് :- കണ്ണാടിപ്പറമ്പ വാരം റോഡിൽ ഇന്നു നടന്ന കൊവിഡ് ആന്റിജൻ ടെസ്റ്റിൽ അഞ്ചു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. നാറാത്ത് പഞ്ചായത്തിലെ വാർഡ് എട്ടിലെ നാലു പേർക്കും, വാർഡ് പതിനഞ്ചിലെ ഒരാൾക്കുമാണ് കൊവിഡ് പോസിറ്റീവ് ആയത്.
മൊത്തം 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം നിരീക്ഷണത്തിൽ കഴിയുന്ന അമ്പതോളം പേർ കൂടാതെ, മറ്റു ബാങ്ക് ജീവനക്കാർ, വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ എന്നിവരും പരിശോധയ്ക്കായി എത്തി.