ഉളിക്കലിൽ ഒഴുക്കിൽ പ്പെട്ട് സ്ത്രീയും കുട്ടിയും മരണപ്പെട്ടു; മകന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു


ഇരിട്ടി
:-  ഉളിക്കൽ നുച്ചിയാട് പുഴയിൽ ഒരു യുവതിയും രണ്ട് കുട്ടികളും ഒഴുക്കിൽ പെട്ടു.

യുവതിയെയും ഒരു കുട്ടിയെയും കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നുച്ചിയാട് സ്വദേശിനി പള്ളിപ്പാത്ത് താഹിറ (30)സഹോദരന്റെ മകൻ ബാസിത്ത് (13 )എന്നിവരാണ് മരിച്ചത്. കാണാതായ ഫായിസിന് വേണ്ടി സ്ഥലത്ത് ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാ പ്രവർത്തനം തുടരുകയാണ്.

Previous Post Next Post