കുറ്റ്യാട്ടൂർ :- ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച മൂന്നുനില കെട്ടിടം മുഖ്യമന്ത്രി നാളെ സമർപ്പിക്കും. ഓൺലൈനായിട്ടാണ് ഉദ്ഘാടനം . സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടായ 215 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികൾക്കുപുറമെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള റിസോഴ്‌സ് റൂം, ലാബ്, കൗൺസലിങ്ങ് റൂം, സ്റ്റാഫ് റൂം സ്പോർട്‌സ് റൂം, ടോയ്‌ലറ്റ് സമുച്ചയം എന്നിവയും നിർമിച്ചിട്ടുണ്ട്.
മൊറാഴയിലെ ആർ.ഐ.രാജീവനാണ് ഒരുവർഷംകൊണ്ട് കെട്ടിടനിർമാണം പൂർത്തീകരിച്ചത്.
ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനമന്ത്രി ടി.എം.തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. ജെയിംസ് മാത്യു എം.എൽ.എ., എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ടി.പി.വേണുഗോപാലൻ എന്നിവർ സംബന്ധിക്കും.