പാമ്പുരുത്തി: - സംസ്ഥാന ഹരിത കേരള മിഷൻ്റെ ശുചിത്വ പദവി പുരസ്കാരം ലഭിച്ചതിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ. താഹിറയെ പാമ്പുരുത്തി ശാഖ മുസ്ലിം ലീഗും മുസ്ലിം യൂത്ത് ലീഗും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡൻറ് എം മമ്മുമാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.വി പി മൊയ്ദീൻ അധ്യക്ഷത വഹിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൾ അസീസ്, കെ പി അബ്ദുൾ സലാം, മുഹമ്മദ് കുഞ്ഞി കെ.സി, അമീർ ദാരിമി ,മുഹമ്മദ് അനിസ്, മൻസൂർ വി.ടി., വി കെ അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു.