മയ്യിൽ :- ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയ കർഷകദ്രോഹ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമർപ്പിക്കുന്നതിന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൊതു ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി.
മയ്യിൽ ബസാറിൽ നടന്ന ചടങ്ങ് KPCC ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് K.P. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഇ.കെ മധു, P Pസിദ്ധിഖ്, KC ഗണേശൻ, ശ്രീജേഷ് കൊയിലേരിയൻ, CH മൊയ്തീൻ കുട്ടി, AK ബാലകൃഷ്ണൻ, മനാഫ് കൊട്ടപ്പൊയിൽ എന്നിവർ സംസാരിച്ചു.
ഷാഫി കോറളായി,മജീദ് കരക്കണ്ടം,അബ്ദുൾമുബാരി, കെ.വി മുഹമ്മദ് കുഞ്ഞി, യു മുസ്സമ്മിൽ എന്നിവർ നേതൃത്വം നൽകി.