കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ക്ഷേത്രത്തോടനുബന്ധിച്ചുള്ള വടക്കേ കാവിന്റെ പരിസരത്ത് രാത്രി കാലങ്ങളിൽ മാലിന്യം കൊണ്ടിടുന്നത് പതിവാകുന്നു. വളരെ അമൂല്യമായ ഒട്ടനവധി സസ്യജാലങ്ങളും ജൈവ വൈവിധ്യങ്ങളും ഉള്ളതായി വനംവകുപ്പിന്റെ സർവ്വേയിൽ കണ്ടെത്തിയ ഈ പ്രദേശത്തിന് വൻ ഭീഷണിയായിരിക്കുകയാണ് സാമൂഹ്യ ദ്രോഹികളുടെ ഈ ചെയ്തികൾ.
നാറാത്ത് ഗ്രാമ പഞ്ചായത്ത് അധികൃതർ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.ക്ഷേത്രം അധികൃതരും പ്രദേശവാസികളും നിയമപരമായും മറ്റുമുള്ള നടപടികളുമായി മുന്നോട്ട് പോവാനുള്ള നീക്കത്തിലാണ്.