കമ്പിൽ :- MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്നിയങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ സി. എച്ച്. മുഹമ്മദ് കോയ സാഹിബ് അനുസ്മരണവും, കൺവെൻഷനും നടന്നു.
MSF പഞ്ചായത്ത് പ്രസിഡന്റ റാഷിദ് നാലാംപീടികയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം കെ. കെ. മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു.
MSF മണ്ഡലം പ്രസിഡന്റ് പി. എ. ഇർഫാൻ അനുസ്മരണ പ്രഭാഷണം നടത്തി.പരിപാടിയിൽ കെ.പി. അബ്ദുൽ മജീദ്, കെ.പി. അബ്ദുൽ സലാം, മൻസൂർ പാമ്പുരുത്തി, ജാബിർ പാട്ടയം, നസീർ പി. കെ.പി, പി. മുഹമ്മദ് ഹനീഫ, റുമൈസ് ദാലിൽ, ഷഹബാസ് പാമ്പുരുത്തി എന്നിവർ സംസാരിച്ചു.