കമ്പിൽ: എസ് വൈ എസ് കമ്പിൽ മണ്ഡലം അന്നൂർ വിജ്ഞാന കോഴ്സ് , ആത്മീയം അവാർഡ് ദാനവും, മജ്ലിസുന്നൂറും സംഘടിപ്പിച്ചു. എസ് വൈ എസ് കമ്പിൽ മണ്ഡലം പ്രസിഡണ്ട് അശ്റഫ് ഫൈസി പഴശ്ശിയുടെ അദ്ധ്യക്ഷതയിൽ മുൻ സംസ്ഥാന സെക്രട്ടറി അഹമ്മദ് തേർലായി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം അനുമോദന പ്രഭാഷണം നിർവ്വഹിച്ചു മജ്ലിസു ന്നൂർ ആത്മീയ സദസ്സിനു മണ്ഡലം അമീർ അശ്റഫ് അൽഖാസിമി കമ്പിൽ നേതൃത്വം നൽകി ജില്ലാ എസ് വൈ എസ് സെക്രട്ടറി ഇബ്രാഹിം എടവച്ചാൽ, അന്നൂർ വിജ്ഞാന വേദി ജില്ലാ കൺവീനർ ഷൗക്കത്തലി അൽ അസ്അദി, കമ്പിൽ മണ്ഡലം ജനറൽ സെക്രട്ടറി മൻസൂർ പാമ്പുരുത്തി, ട്രഷറർ കെ. എൻ. മുസ്തഫ, എസ് കെ എസ് എസ് എഫ് കമ്പിൽ മേഖലാ വൈസ് പ്രസിഡണ്ട് ത്വാഹ തങ്ങൾ പാട്ടയം, കീർത്തി അബ്ദുള്ള ഹാജി മയ്യിൽ, മൊയ്തു നിസാമി കാലടി ,
അമീർ സഅദി പള്ളിപറമ്പ്, ഹനീഫ മൗലവി മയ്യിൽ, ടി വി മുഹമ്മദ് കുട്ടി ചേലേരി, മുഷ്താഖ് ദാരിമി പന്ന്യങ്കണ്ടി എം.കെ. മൊയ്തു ഹാജി സംസാരിച്ചു