ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ ASI വാഹനാപകടത്തിൽ മരണപ്പെട്ടു


ശ്രീകണ്ഠാപുരം :-
ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ  ASI കുഞ്ഞി നാരായണൻ  വാഹനാപകടത്തിൽ മരണപ്പെട്ടു. 

ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ്   ബ്ലാത്തുരിലെ ആദ്ദേഹത്തിൻ്റെ വീട്ടിലേക്ക്  പോകവേ മണ്ണേരിയിൽ വച്ച് ബൈക്ക് തെന്നി മറിഞ്ഞാണ് അപകടം സംഭവിച്ചത്. (Kolachery varthakal Online)

 കണ്ണൂരിലെ  ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമാവുകയും രാത്രി 11 മണിയോടെ  മരണപ്പെടുകയും ചെയ്തു.ഇരിക്കൂർ പോലിസ് ഇൻക്വസ്റ്റ് നടപടികൾ അൽപസമയത്തിനകം ആരംഭിക്കും. 


ഇന്നലെ വൈകിട്ട് 6 മണിയോടെ ബ്ലാത്തൂരിനടുത്ത് മണ്ണേരിയിലാണ് അപകടം . വരുന്നതിനിടെ കുഞ്ഞി നാരായണൻ സഞ്ചരിച്ച ബൈക്കിനു കുറുകെ നായ ചാടിയതിനെ തുടർന്ന്  നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഉടൻ സമീപത്തെ വിട്ടുകാരും നാട്ടുകാരും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെരാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു

ഇരിക്കൂർ, ഉളിക്കൽ, ഇരിട്ടി പൊലിസ് സ്റ്റേഷനുകളിൽ ജോലി ചെയ്ത കുഞ്ഞി നാരായണൻ ഒരു വർഷത്തിലധികമായി ശ്രീകണ്ഠാപുരം പൊലിസ് സ്റ്റേഷനിൽ എ.എസ്.ഐയായി ജോലി ചെയ്തുവരികയായിരുന്നു.

ബ്ലാത്തൂരിലെ ചാത്തുക്കുട്ടി - മാധവി ദമ്പതികളുടെ മകനാണ്

ഭാര്യ: മനൂജ

എകമകൾ: നിജ (പ്ലസ് വൺ വിദ്യാർത്ഥിനി )

സഹോദരങ്ങൾ: ചന്ദ്രിക, നിർമ്മല, ബിജു (ഗൾഫ്), ഷീജ

സംസ്ക്കാരം: ഇന്ന് (ബുധനാഴ്ച) വൈകീട്ട് ബ്ലാത്തൂരിൽ

Previous Post Next Post