കണ്ണൂർ: - യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു .34 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഹൃദയാഘതത്തെ തുടർന്നാണ് അന്ത്യം.
നാല് ദിവസം മുന്നെ കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും മറ്റ് ശാരീരിക വിഷമതകള്‍ ഉള്ളതുകൊണ്ട് തന്നെ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയായിരുന്നു.
സി പി ഐ (എം) തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമാണ്. എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട്, ഡിവൈ എഫ് ഐ സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.