അബ്‌ദുൾറഹ്‍മാൻ പാവന്നൂർ ഇന്ത്യൻ നാഷണൽ ലീഗ്‌ കണ്ണൂർ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌


മയ്യിൽ :-
INL കണ്ണൂർ ജില്ലാ ഉപാധ്യക്ഷനായി അബ്‌ദുൾറഹ്‍മാൻ പാവന്നൂരിനെ തിരഞ്ഞെടുത്തു.മയ്യിൽ പാവന്നൂർ സ്വദേശിയായ അബ്‌ദുൾറഹ്‍മാൻ  മുസ്‌ലിം ലീഗിൻറെയും, യൂത്ത്‌ ലീഗിൻറെയും മുൻ നിയോജക മണ്ഡലം, ജില്ലാ ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. പിന്നീട്‌ ജോലി ആവശ്യാർഥം ഗൾഫിൽ പോകുകയും തിരിച്ചു വന്നതിന് ശേഷം INL ൽ ചേർന്ന്‌ പ്രവർത്തിക്കുകയുമായിരുന്നു.ഇപ്പോൾ താമസം മയ്യിൽ കയരളം കരക്കണ്ടത്താണ്.( Kolachery Varthakal Online)

കണ്ണൂർ വൂം ലാൻഡ്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്ന INL ജില്ലാ കൗൺസിലിൽ INL സംസ്ഥാന ജനറൽ സിക്രട്ടറി കാസിം ഇരിക്കൂർ, സംസ്ഥാന ട്രഷറർ B.ഹംസ ഹാജി, ജില്ലാ പ്രസിഡണ്ട്‌ മുഹമ്മദ്‌ പുറക്കാട്‌, സംസ്ഥാന സിക്രട്ടറി ലത്തീഫ്‌, ജില്ലാ ജനറൽ സിക്രട്ടറി താജുദ്ധീൻ മട്ടന്നൂർ ജില്ലയിലെ നിയോജക മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു..

Previous Post Next Post