ഇന്ന് ലോക ടെലിവിഷൻ ദിനം


1996ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി നവംബർ 21ആം തീയതി ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി. 

 സ്​മാർട്​ ഫോണും ഐപാടും ​ലാപ്​ടോപും കാഴ്​ചയുടെ ലോകം കവർന്നെടുക്കുന്നതിനു മുമ്പ്​​ കാണാകാഴ്​ചകൾ കാട്ടി നമ്മെ കൊതിപ്പിച്ച ടെലിവിഷൻ, ദൃശ്യമാധ്യമം എന്ന നിലക്ക്​ നമ്മിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നമ്മുടെ ചുറ്റുവട്ടത്തിൽ തുടങ്ങി രാജ്യവും വൻകരയും കടന്നുള്ള വാർത്തകളും വിശേഷങ്ങളും കൺമുന്നിൽ അപ്പപ്പോൾ എത്തിക്കാൻ പാകത്തിൽ വളർന്ന സാ​േങ്കതിക വിദ്യയുടെ കണ്ടുപിടുത്തം കഴിഞ്ഞ നൂറ്റാണ്ടി​െൻറ തുടക്കത്തിലായിരുന്നു. കൃഷിക്കാരനും ​കച്ചവടക്കാരനും അധ്യാപകനും വിദ്യാർഥിക്കും ഡോക്​ടർമാർക്കും രോഗികൾക്കുമെന്നുവേണ്ട ലോകത്തിലെ നാനാ വിധ ജനങ്ങൾക്കും ആവശ്യമുള്ള പരിപാടികൾ ഇന്ന്​ ടെലിവിഷനിൽ സുലഭം. കൈയിൽ റിമോട്ട്​ ഉണ്ടെങ്കിൽ കാഴ്​ചയുടെ ലോകം നിങ്ങൾക്ക്​ സ്വന്തം. ശാസ്​ത്രത്തോടൊപ്പം ടെലിവിഷനും വളർന്നതോടെ ബ്ലാക്​ ആൻഡ്​ വൈറ്റ്​ കളറായി, പിന്നീട്​ എൽ.സി.ഡിയും എൽ.ഇ.ഡിയും വിപണി കീഴടക്കി. ദേ ഇപ്പോൾ 3ഡിയും 4കെയുമാണ്​ താരങ്ങൾ. 

 ലോക ടെലിവിഷൻദിനം

1996 ഡിസംബർ 17ന്​ ​െഎക്യരാഷ്​ട്രസഭയുടെ ജനറൽ അസംബ്ലിയിലാണ്​  നവംബർ 21 ലോക ടെലിവിഷൻ ദിനമായി ആചരിക്കാനുള്ള പ്രഖ്യാപനമുണ്ടായത്​. ​െഎക്യരാഷ്​ട്ര സഭയിൽ  ആദ്യമായി ടെലിവിഷൻ ഫോറം നടത്തിയതി​െൻറ ഒാർമക്കായാണ്​ ഇൗ ദിനാചരണം. ​െടലിവിഷൻ ദിനാചരണാർഥം അംഗരാജ്യങ്ങളെ ക്ഷണിച്ച ​െഎക്യരാഷ്​ട്രസഭ, ലോക സമാധാനത്തിനും സുരക്ഷക്കും സാമൂഹിക-സാംസ്​കാരിക വികസനത്തിനും ഉൗന്നൽ നൽകുന്ന വിധത്തിലുള്ള ടെലിവിഷൻ പരിപാടികളുടെ ആഗോളതലത്തിലുള്ള കൈമാറ്റം പ്രോത്സാഹിപ്പിക്കാൻ അംഗരാജ്യങ്ങ​േളാട്​ ആഹ്വാനം ചെയ്​തു.

ചരിത്രം

ടെലിവിഷ​െൻറ കണ്ടുപിടുത്തത്തിനു പിന്നിൽ ഒന്നോ രണ്ടോ പേർ മാത്രമായിരുന്നില്ല. മറിച്ച്​ 19ാം നൂറ്റാണ്ടിലേയും 20ാം നൂറ്റാണ്ടിലേയും പ്രഗത്ഭരായ ശാസ്​ത്രജ്ഞരുടെ കഠിനാധ്വാനത്തി​െൻറ ഫലമായിരുന്നു നാം ഇന്നു കാണുന്ന ടെലിവിഷൻ. 1926 ജനുവരിയിൽ ഇംഗ്ലണ്ടിലുള്ള ജോൺ ലൂജി ബേഡും അമേരിക്കയിലെ ചാൾസ്​ ഫ്രാൻസിസ്​ ജെൻകിൻസും ചേർന്നാണ്​​ ആദ്യത്തെ മെക്കാനിക്കൽ ടെലിവിഷൻ നിർമിച്ചത്. 1927 സെപ്​റ്റംബർ ഏഴിന്​​ സാൻഫ്രാൻസിസ്​കോയിലാണ്​ ഇന്നു നാം കാണുന്ന ടെലിവിഷ​െൻറ പരീക്ഷണം വിജയംകണ്ടത്​​. 21 കാരനായ ഫിലോ ടൈലർ ഫാൻസ്​വർത്താണ് ഇലക്​ട്രോണിക്​​ ടെലിവിഷൻ നിർമിച്ചത്​. ഇതിലെ പ്രധാന കൗതുകം 14 വയസ്സുവരെ ഫാൻസ്​വർത്തി​െൻറ വീട്ടിൽ വൈദ്യുതി കണക്ഷനില്ലായിരുന്നു. ചലിക്കുന്ന ചിത്രങ്ങളെ റേഡിയോ തരംഗങ്ങളിലേക്ക് പകർത്തി  ഒരു സ്ക്രീനിൽ ഒരു ചിത്രമായി രൂപാന്തരപ്പെടുത്താനുള്ള സംവിധാനമാണ്​ ഫാൻസ്​വർത്ത്​  ​കണ്ടെത്തിയത്. ഇലക്ട്രോണുകളുടെ ഒരു ബീം ഉപയോഗിച്ച് ചിത്രങ്ങൾ സ്കാൻ ചെയ്യുന്ന രീതിയാണ്​ ഫാൻസ്​വർത്തി​െൻറ ടെലിവിഷനിൽ ഉണ്ടായിരുന്നത്​. ഫലത്തിൽ ഇൗ കണ്ടുപിടുത്തം  ആധുനിക ടെലിവിഷ​െൻറ പൂർവികനായി. ആദ്യത്തെ കളർ ടെലിവിഷൻ 1960കളിലാണ്​ നിലവിൽവന്നത്​. അമേരിക്കക്കാരനായ പീറ്റർ കാൾ ഗോൾഡ്​മാർകാണ്​ ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ ടിവിയെ വിസ്​മൃതിയിലാക്കിയ കളർ ​ടി.വിയുടെ പിതാവ്​.

ആദ്യത്തെ ദൃശ്യം

ടെലിവിഷനിൽ കാണിച്ച ആദ്യത്തെ ദൃശ്യം ‘ഒരു വര’ ആയിരുന്നു. അതിനുശേഷം കാണിച്ചതാക​െട്ട ഡോളർ ചിഹ്നവും. കണ്ടുപിടുത്തത്തിന്​ പണം മുടക്കിയ ആൾ ചോദിച്ചത്രെ ‘നമുക്കെന്നാണ്​ ​ ഇതിൽ കുറച്ച്​ ഡോളർ കാണാൻ സാധിക്കുക’ എന്ന്​. ഉടൻതന്നെ ഫാൻസ്​വർത്ത് കാമറ ഡോളറിലേക്ക്​ ലക്ഷ്യംവെച്ചു, ടിവിയിൽ ഡോളർ ദൃശ്യമായി.

ടെലിവിഷൻ കേരളത്തി​ൽ

1985 ജനുവരി ഒന്നിനാണ് ദൂരദർശൻ കേരളത്തിൽ​ ഒൗദ്യോഗികമായി തുടങ്ങുന്നത്​. തിരുവനന്തപുരത്തെ ടാഗോർ ഹാളിൽ ​െവച്ച്​ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ആയിരുന്നു ഉദ്​ഘാടനം നിർവഹിച്ചത്​. ഡി.ഡി 4 എന്ന പേരിലാണ്​ സംപ്രേഷണം തുടങ്ങിയത്​. 2000ത്തിൽ അത്​ ‘ഡിഡി മലയാളം’ എന്നായിമാറി. ദൂരദർശൻ ഇന്ത്യയിൽ അവതരിച്ചത്​ 1959ൽ ആയിരു​ന്നെങ്കിലും, ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്​ഥാനത്തിലേക്കെത്താൻ 26 വർഷമെടുത്തു. പ്രശസ്​ത എഴുത്തുകാരൻ ജി. ശങ്കരപ്പിള്ള എഴുതിയ കുട്ടികളുടെ നാടകമായ ഒരുകൂട്ടം ഉറുമ്പുകൾ ആയിരുന്നു ആദ്യമായി സംപ്രേഷണം ചെയ്​ത ടെലിവിഷൻ പരിപാടി. വെഞ്ഞാറമൂടുള്ള രംഗപ്രഭാത്​​ ചിൽഡ്രൻസ്​ തിയറ്റർ അവതരിപ്പിച്ച നാടകം നിർമിച്ചത്​ പ്രശസ്​ത ടെലിവിഷൻ നിർമാതാവും സംവിധായകനുമായ എ. അൻവർ ആയിരുന്നു. 1985 ജനുവരി രണ്ട്​ വൈകുന്നേരം 6.30ന്​ ആയിരുന്നു 15 മിനിറ്റ്​ ദൈർഘ്യമുള്ള നാടകം സംപ്രേഷണം ചെയ്​തത്​. 

ആദ്യത്തെ തത്സമയ വാർത്തവായനയും ഇൗ ദിവസം തന്നെയായിരുന്നു, ഏഴുമണിക്ക്​. ടി. ചാമിയാർ നിർമിച്ച വാർത്ത അവതരിപ്പിച്ചത്​ ജി.ആർ. കണ്ണൻ ആയിരുന്നു. തുടക്കത്തിൽ ​6.30 മുതൽ 7.10 വരെ മാത്രമായിരുന്നു സംപ്രേഷണം. 


ദൂരദർശ​ൻറ ചില  ആദ്യകാല പരിപാടികൾ


ചിത്രഗീതം    ചലച്ചിത്ര ഗാനങ്ങൾ 

പൂ​മൊട്ടുകൾ    -കുട്ടികളുടെ പരിപാടി

ആരോഗ്യവേദി    ^ആരോഗ്യ വിവരങ്ങൾ

സിന്ദൂരം    ^സ്​ത്രീകളുടെ പരിപാടി

പടവുകൾ    ^വികസന പരിപാടി

കളിക്കളം    ^സ്​പോർട്​സ്​

യുവദർശനം    ^യുവാക്കൾക്കു 

          വേണ്ടിയുള്ള പരിപാടി

റെയിൻബോ    ^ഇംഗ്ലീഷ്​ പരിപാടി


1990ലായിരുന്നു കേരള ചരിത്രത്തിലെ ആദ്യത്തെ പരമ്പര (സീരിയൽ) സംപ്രേഷണം ചെയ്​തത്​. ഇരവി ഗോപാലൻ സംവിധാനം  ചെയ്​ത്​ യുനിസെഫും ദൂരദർശനും സംയുക്​തമായി നിർമിച്ച്​ വൻ ജനപ്രീതിയാർജിച്ച  പരമ്പരയുടെ പേര് ​‘ഒരു പൂ വിരിയുന്നു’ എന്നായിരുന്നു​. 13 എപിസോഡുകൾ ഉണ്ടായിരുന്ന പരമ്പര, ആഴ്​ചയിൽ ഒരു എപിസോഡ്​ ​െവച്ചായിരുന്നു സംപ്രേഷണം ചെയ്​തുകൊണ്ടിരുന്നത്. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ പരമ്പര, എം.എസ്​ ത്രിപ്പൂണിത്തുറയും നെടുമുടി വേണുവും അഭിനയിച്ച ‘കൈരളി വിലാസം ലോഡ്​ജ്’ അതേ വർഷം തന്നെ  സംപ്രേഷണം ചെയ്​തു. 

ഏഷ്യാനെറ്റ്​ 

ആദ്യത്തെ സ്വകാര്യ മലയാളം ചാനൽ നിലവിൽ വന്നത്​ 1993 ആഗസ്​റ്റ്​ 30നായിരുന്നു. ഇന്ന്​ 21ാം നൂറ്റാണ്ടിലെത്തി നിൽക്കു​േമ്പാൾ കേരളത്തിൽ 10ലധികം വാർത്താ ചാനലുകളടക്കം നിറയെ സ്വകാര്യ ചാനലുകളായി.

പ്രതീക്ഷകൾ


ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന പലവിധത്തിലുള്ള കാര്യങ്ങൾ കൺമുമ്പിലെത്തിക്കുക വഴി ജനങ്ങളെ അറിവുള്ളവരാക്കാം. 

സംസ്​കാരങ്ങള​ുടെയും വിവരങ്ങളുടെയും വ്യാപകമായ കൈമാറ്റം സാധ്യമാകും. ഇതുവ​ഴി മന​ുഷ്യർക്കിടയിൽ പരസ്​പര ധാരണയും സൗഹൃദവും സഹിഷ്​ണുതയും വളർത്താൻ കഴിയും.

അധികാരികളെന്നോ അധഃസ്​ഥിതരെ

ന്നോ ധനികനെന്നോ ദരിദ്രനെന്നോ വകഭേദമില്ലാതെ വികസിത രാജ്യങ്ങൾ മുതൽ അവികസിത ഭൂപ്രദേശങ്ങളിൽവരെ ടെലിവിഷൻ സ്വീകരണമുറി​യിലെത്തും 

ആഗോളതലത്തിലുള്ള പ്രശ്​നങ്ങളും അവ ബാധിക്കപ്പെടുന്ന മനുഷ്യരെയും ലോകത്തിന്​ പരിചയപ്പെടുത്താം.

 

ചില ടെലിവിഷൻ കാര്യങ്ങൾ


ടെലിവിഷൻ എന്ന സാ​േങ്കതികവിദ്യ അതി​െൻറ ഉത്ഭവം മുതൽ ഇന്നുവരെ സമൂഹത്തിലുണ്ടാക്കിയ ചില വിപ്ലവകരമായ സംഭവങ്ങൾ പരിചയപ്പെട്ടാ​ലോ


സമൂഹ നിർമാണം


അതെ! ടെലിവിഷൻ പുതിയ സമൂഹ​ത്തെ നിർമിച്ചുകൊണ്ടിരിക്കുകയാണ്​. ലോകം ഒരു ആഗോള ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്നു. അതിലൂടെ ലോകത്തിലെ ഒാരോ മുക്കിലും മൂലയിലുമുള്ള ഏതു വിവരവും നിമിഷങ്ങൾക്കുള്ളിൽ കൺമുന്നിലെത്തുന്നു. അരികുവത്​കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോക സമൂഹത്തെ തുറന്നുകാട്ടാനും വികസനം എന്നത്​ സ്വപ്​നം മാത്രമായ, ഒരിറ്റ്​ ശുദ്ധജലത്തിനുവേണ്ടി കേഴുന്ന ജനതക്ക്​ ആശ്വാസമാകാനും, അങ്ങനെയും ഒരു സമൂഹം ലോകത്ത്​ ജീവിച്ചിരിക്കുന്നുണ്ടെന്ന്​ ഒാർമപ്പെടുത്തി അവരെ ജീവിതത്തിലേക്ക്​ കൈപിടിച്ചുയർത്താനും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക്​ ചെറുതല്ല. യഥാർഥത്തിൽ മറ്റൊരു സമൂഹത്തെ നിർമിച്ചെടുക്കുകയാണ്​ മാധ്യമങ്ങൾ. ടെലിവിഷൻ അതി​െൻറ പ്രധാന ഉപകരണമായി മാറുകയും ചെയ്യുന്നു. 


കായിക മേഖലയുടെ വികാസം


ടെലിവിഷൻ കായിക മേഖല​ക്ക്​ നൽകിയ സംഭാവനകൾ അളവറ്റതാണ്​. ടെലിവിഷനില്ലായിരുന്നെങ്കിൽ പല കായിക ഇനങ്ങളും അറിയപ്പെടാതെ പോയേനെ. ഇന്ന്​ നാം ആരാധനയോടെ കാണുന്ന കായികതാരങ്ങൾക്ക്​ അവരുടെ പ്രകടനം കാണിക്കാൻ ഇടമില്ലാതാവുമായിരുന്നു. സചിനെ കാണാൻ മുംബൈ വരെ പോകേണ്ടിവരുന്ന അവസ്​ഥ ചിന്തിച്ചുനോക്കൂ. 


സാമ്പത്തികനേട്ടം


ഒരു ചാനൽ ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്​ടിക്കും, അ​േപ്പാൾ ഇന്ന്​ നിലവിലുള്ള ആയിരക്കണക്കിന്​ ചാനലുക​​ൾ എത്ര തൊഴിലവസരങ്ങ​ൾ സൃഷ്​ടിക്കുമെന്ന്​ ചിന്തിച്ചിട്ടുണ്ടോ. ലക്ഷക്കണക്കിന്​ വരുമത്​. കൂടാതെ ചാനലുകളുടെ പരസ്യ വരുമാനവും പരസ്യങ്ങൾവഴി കമ്പനികൾക്കുണ്ടാവുന്ന നേട്ടവുമൊ​ക്കെ കൂട്ടി നോക്കിയാൽ, ടെലിവിഷൻ ഒരു രാജ്യത്തി​െൻറ സാമ്പത്തിക മേഖലയെ കൂടി സ്വാധീനിക്കുന്നു എന്നും പറയാം.


വിൽപന സഹായി


ഉൽപാദകർക്ക്​ അവരുടെ ഉത്​പന്നങ്ങൾ പരിചയപ്പെടുത്താൻ ഏറ്റവും നല്ല മാധ്യമമായി ടെലിവിഷൻ മാറിയത്​ അതി​െൻറ വലിയ രീതിയിലുള്ള ജനപ്രീതിക്ക്​ ശേഷമായിരുന്നു. ഉപഭോക്താക്ക​ൾ പുതിയ ഉത്​പന്നങ്ങളെ കുറിച്ചറിയാൻ ടെലിവിഷ​നെ ആ​ശ്രയിക്കുന്നു. ഇത്​ കച്ചവടക്കാർക്ക്​ ഗുണമായി.


അപകട സൈറൺ


പ്രകൃതി ദുരന്തങ്ങളുണ്ടാകു​േമ്പാ​ഴും യുദ്ധ സാധ്യതകൾ നിലനിൽക്കു​േമ്പാഴും ​മാരക രോഗങ്ങ​ൾ പടരു​േമ്പാഴുമൊക്കെ ജനങ്ങളെ അറിയിക്കാനും ബോധവാൻമാരാക്കാനും രാജ്യങ്ങൾ ആശ്രയിക്കുന്ന മാർഗം ടെലിവിഷൻ ആണ്​. ഇറാഖ്​ യുദ്ധത്തി​െൻറ ദൃശ്യങ്ങൾ ലൈവായി നമുക്ക്​ മുന്നിലെത്തിയ

പ്പോൾ യുദ്ധത്തി​െൻറ തീവ്രതയെക്കുറിച്ച്​ നാം കൂടുതൽ ബോധവാൻമാരായി.


ടെലിവിഷൻ ദിനം എങ്ങനെ ആഘോഷിക്കാം?


പ്രശസ്​​തരായ ടെലിവിഷൻ അവതാരകരെ അതിഥികളായി വിളിച്ച്​ അവരുടെ അനുഭവങ്ങ​ൾ കേട്ടാലോ. അവരോട്​ ചോദ്യങ്ങളും ചോദിക്കാം. 

വിദ്യാഭ്യാസപരമായ വിവിധ ടെലിവിഷൻ പരിപാടിക​ളുടെ പ്രദർശനം സംഘടിപ്പിക്കാം.

വാർത്തവായന നടത്താം. സ്​കൂളിൽ നടന്ന പ്രധാന സംഭവങ്ങ​ൾ ഉൾപ്പെടുത്തി ന്യൂസ്​ ബുള്ളറ്റിൻ അവതരിപ്പിക്കാം.

ടെലിവിഷ​​െൻറ ഗുണദോഷങ്ങൾ അടിസ്​ഥാനമാക്കി ഉപന്യാസ മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കാം.

‘ടെലിവിഷ​െൻറ ചരിത്രം’ വിഷയത്തിൽ ചിത്ര പ്രദർശനം നടത്താം. പ​ഴയതും പുതിയതുമായ ടെലിവിഷനെ കുറിച്ച്​ വിവരങ്ങളും നൽകാം.

ഇതുപോലെ എത്രയെത്ര പരിപാടികൾ നടത്താം. പുതിയ ആശയങ്ങ​ൾ കണ്ടെത്തി ചെയ്യുമല്ലോ?


അധികമായാൽ ടി.വിയും...


ടെലിവിഷ​െൻറ മുന്നിൽ അധികനേരം ഇരിക്കുന്നത്​ ആരോഗ്യപരവും മാനസികവുമായ പ്രശ്​നങ്ങളുണ്ടാക്കും. 

തുടർച്ചയായ ടെലിവിഷനുമുന്നിലെ ഇരുത്തം നിങ്ങളെ പൊണ്ണത്തടിയൻമാരാക്കും. 

കണ്ണിനും കാര്യമായ പ്രശ്​നങ്ങൾ സൃഷ്​ടിക്കും. 

നിങ്ങള​ുടെ ക്രിയാത്മകതയെ നശിപ്പിച്ച്​ അലസനാക്കും. 

പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കും.

ചിന്തിക്കാനുള്ള കഴിവിനെ ബാധിക്കും. 

ചില പരിപാടികൾ അക്രമണോത്സുകത വർധിപ്പിക്കും. ടെലിവിഷൻ നിങ്ങളുടെ സ്വഭാവ രൂപവത്​കരണത്തെ സ്വാധീനിക്കും. നിങ്ങൾ കാണുന്നത്​ അർഥ​ശൂന്യമായ കാഴ്​ചകളാണെങ്കിൽ നിങ്ങൾ ബുദ്ധിശൂന്യരായി മാറും. മറിച്ചാണെങ്കിൽ ടെലിവിഷനും നിങ്ങൾക്കൊരു അധ്യാപകനാണ്​.


ആദ്യത്തെ ദൃശ്യം


ലിവിഷനിൽ കാണിച്ച ആദ്യത്തെ ദൃശ്യം ‘ഒരു വര’ ആയിരുന്നു. അതിനുശേഷം കാണിച്ചതാക​െട്ട ഡോളർ ചിഹ്നവും. കണ്ടുപിടുത്തത്തിന്​ പണം മുടക്കിയ ആൾ ചോദിച്ചത്രെ ‘നമുക്കെന്നാണ്​ ​ ഇതിൽ കുറച്ച്​ ഡോളർ കാണാൻ സാധിക്കുക’ എന്ന്​. ഉടൻതന്നെ ഫാൻസ്​വർത്ത് കാമറ ഡോളറിലേക്ക്​ ലക്ഷ്യംവെച്ചു, ടിവിയിൽ ഡോളർ ദൃശ്യമായി.


ഇന്ത്യയുടെ ടെലിവിഷൻചരിത്രം


1959 സെപ്​റ്റംബർ 15ന്​ ഡൽഹിയിലാണ്​ ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്​. അറിവി​െൻറയും വിനോദത്തി​െൻറയും അതിവിശാലമായ ​ലോകം ഇന്ത്യക്കാർക്കു മുന്നിൽ അന്ന്​ തുറന്നിട്ടത്​ ദൂരദർശനായിരുന്നു. ഡൽഹി ആകാശവാണി ഭവനിലെ താൽക്കാലിക സ്​റ്റുഡിയോയിൽനിന്ന്​ വെറും 25 കിലോമീറ്റർ മാത്രം അർധവ്യാസത്തിലായിരുന്നു ആദ്യ സംപ്രേഷണം.  1965ലാണ്​ ദൂരദർശൻ രാജ്യം മുഴുവൻ ലഭ്യമാകുന്ന വിധത്തിൽ ദിവസേനയുള്ള സംപ്രേഷണത്തിന്​ തുടക്കമിട്ടത്​. 1976 സെപ്​റ്റംബർ 15ന്​ ആകാശവാണിയിൽനിന്നും വേർപെട്ട്​ സ്വതന്ത്രമായി. 1972ൽ മുംബൈ, അമൃത്​സർ എന്നിവിടങ്ങളിലും 75ൽ മറ്റ്​ ഏഴ്​ നഗരങ്ങളിലേക്കും സംപ്രേഷണം വ്യാപിപ്പിച്ചു. 1982ൽ ബ്ലാക്ക്​ ആൻഡ്​ വൈറ്റിൽനിന്നും കളറായി. സ്വാതന്ത്ര്യദിന പരേഡാണ്​ ആദ്യമായി കളറായി കാണിച്ച പരിപാടി. ഏഷ്യൻ ഗെയിംസും കളറായിരുന്നു.

1985ലാണ്​ ദൂരദർ​ശൻ മുഴുവൻ സമയ സംപ്രേഷണത്തിന്​ തുടക്കമിട്ടത്​. 1986ൽ വാണിജ്യാടിസ്​ഥാനത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. 1993 ജനുവരി 26ന്​ മെട്രോ ചാനലുകളും 1995 മാർച്ച്​ 14ന്​ രാജ്യാന്തര ചാനലായ ‘ഡിഡി ഇന്ത്യയും’ 1999 മാർച്ച്​ 18ന്​ ‘ഡിഡി സ്​പോർട്​സും’ പ്രവർത്തനമാരംഭിച്ചു.  2002 നവംബർ മൂന്നിന്​ മുഴുവൻ സമയ വാർത്താ ചാനലായ ‘ഡിഡി ന്യൂസും’ അതേ വർഷംതന്നെ വിജ്ഞാന ചാനലായ ‘ഡിഡി ഭാരതിയും’ നിലവിൽവന്നു.


ആദ്യ പരിപാടിയും അവതാരകയും


യുനെസ്​കോ നൽകിയ 180 ഫിലിപ്​സ്​ ടിവിയിലായിരുന്നു ദൂരദർശ​െൻറ ആദ്യ പരീക്ഷണ സംപ്രേഷണം. പ്രതിമാ പുരിയായിരുന്നു ഇന്ത്യയിലെ ആദ്യ ടി.വി അവതാരക. 

ഉസ്​താദ്​ ബിസ്​മില്ലാ ഖാ​െൻറ ഷെഹനായ്​ വാദന

ത്തോടെ ആയിരുന്നു തുടക്കം. 

1967 ജനുവരി 26ന്​​ ആരംഭിച്ച​ കൃഷിദർശനാണ്​ ആദ്യ പരിപാടി. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ എപിസോഡുകൾ പിന്നിട്ട പരിപാടിയും കൃഷിദർശനാണ്​.


ഡി.ടി.എച്ച്​


പണ്ട്​ ടെലിവിഷനിൽ ദൃശ്യം മങ്ങു​േമ്പാൾ ക്ലിയറാക്കാൻ ആൻറിന പിടിച്ചു തിരിക്കേണ്ടിവരുന്ന അവസ്​ഥയുണ്ടായിരുന്നു. ടെലിവിഷൻ സിഗ്​നലുകൾ ആഗിരണം ചെയ്യാൻപറ്റാതെ ആൻറിനകൾ പണി നിർത്തു​േമ്പാൾ നമ്മൾ വീടി​െൻറ മുകളിൽ സ്​ഥാപിച്ച ആൻറിനയിൽ പണിയെടുക്കണം. ഇതിനൊരവസാനം 

കൊണ്ടുവന്ന സംവിധാനമാണ് ഡി.ടി.എച്ച്​ അഥവാ ‘ഡയറക്​ട്​ ടു ഹോം​’. വീടുകളിൽ നേരിട്ട്​ ലഭിക്കുന്ന സാറ്റലൈറ്റ്​ സംവിധാനമാണിത്​. 2003 ഒക്​ടോബർ രണ്ടിന്​ ഡിഷ്​ ടി.വിയാണ്​ തുടക്കമിട്ടത്​. 2004ൽ ഡി.ഡി ഡയറക്​ട്​ പ്ലസ്​ എന്ന പേരിൽ ഡൽഹിയിൽ ദൂരദർശനും ആരംഭിച്ചു. ഇൗ സേവനം മെച്ചമുള്ളതാക്കാൻ ഇൻസാറ്റ്​ 4 ഉപഗ്രഹമാണ്​ ഉപയോഗിക്കുന്നത്​. 2004 മുതൽ ഡിജിറ്റൽ രീതിയിലാണ്​ ദൂരദർശൻ പ്രവർത്തിക്കുന്നത്​.

Previous Post Next Post