കണ്ണാടിപറമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ കെ.എൻ മോഹൻ കുമാർ നിര്യാതനായി


 

കണ്ണാടിപറമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ കെ.എൻ  മോഹൻ കുമാർ (64) കോട്ടയത്ത് നിര്യാതനായി.കോട്ടയം ആർപ്പൂക്കര സ്വദേശിയാണ്. 

കണ്ണാടിപ്പറമ്പ്, പള്ളിക്കുന്ന് ഹയര്‍സെക്കന്ററി സ്കൂളുകളുടെ മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. വളപട്ടണം, മയ്യില്‍, കല്യാശ്ശേരി സ്കൂളുകളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ആര്‍പ്പൂക്കര കൊച്ചുപുരയ്ക്കല്‍ നാരായണപിള്ളയുടെയും ഗൗരിഅമ്മയുടെയും മകനാണ്. 

ഭാര്യ :- ടി സി സ്വർണ്ണലത (നാറാത്ത് ഓണപ്പറമ്പ് സ്വദേശിയാണ് )(റിട്ട. സി എ, ഡിസ്ട്രിക്ക് സപ്ലൈ ഓഫീസ്, കോട്ടയം) .

മക്കൾ :- നീതു ടി സി (Australia) , ഡോ.നിതിൻ കുമാർ ടി സി.

മരുമകൻ :- വികാസ് ( Australia).

ശവസംസ്കാരം ഞായറാഴ്ച രാവിലെ 11.30 ന് കോട്ടയത്ത് നടക്കും.

Previous Post Next Post