കണ്ണൂർ :- ആധാറിലുള്ള തെറ്റുകള്‍ തിരുത്തുന്നതിനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും കുട്ടികളുടെ ആധാര്‍ പുതുക്കുന്നതിനും അവസരം. ഇതിനായി കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, ചെറുപുഴ, ആലക്കോട് പോസ്റ്റ് ഓഫീസുകളില്‍ നവംബര്‍ 16 മുതല്‍ 23 വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.
കുട്ടികളുടെ ആധാര്‍ പുതുക്കുന്നതിന് രക്ഷിതാക്കള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ അക്കൗണ്ട് എടുക്കുന്നതിനും തപാല്‍ വകുപ്പിന്റെ മറ്റ് പദ്ധതികളില്‍ ചേരുന്നതിനും അവസരം ഉണ്ടായിരിക്കും.
താല്‍പര്യമുള്ളവര്‍ 04972 700060 (കണ്ണൂര്‍), 04602 203119 (തളിപ്പറമ്പ്), 04985 203040 (പയ്യന്നൂര്‍), 04985 240220 (ചെറുപുഴ), 04602 255530 (ആലക്കോട്) നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.