രാഹുല്‍ഗാന്ധി കണ്ണൂരിലെത്തി



 
കണ്ണൂര്‍ :- കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി കണ്ണൂരിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. 

 എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പയ്യന്നൂർ കണ്ടോന്താറിലുള്ള വീട് രാഹുല്‍ഗാന്ധി സന്ദർശിച്ചു. വേണുഗോപാലിന്റെ അമ്മ കെ.സി ജാനകിയമ്മ കഴിഞ്ഞദിവസം മരിച്ചിരുന്നു. കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് അനുശോചനമറിയിക്കാനെത്തിയ രാഹുല്‍ഗാന്ധി സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മടങ്ങും.

Previous Post Next Post