കണ്ണാടിപ്പറമ്പ് :- 2012 ൽ ധർമ്മശാസ്താ ശിവക്ഷേത്രസന്നിധിയിൽ നടന്ന അതിരുദ്ര മഹായജ്ഞത്തിൻ്റെ തുടർച്ചയായി എട്ടാമത്തെ മഹാരുദ്രയജ്ഞം ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെ നവംബർ 1 മുതൽ നടന്നു വരികയാണ്. ഇന്നലെ കാലത്ത് ആരംഭിച്ച ശ്രീരുദ്ര കലശപൂജ, ജപം, വസോർധാര,അഭിഷേകം, വിശേഷാൽപൂജ എന്നീ ചടങ്ങുകളോടെ യജ്ഞം വൈകിട്ടോടെ സമാപിച്ചു.ചൊവ്വാഴ്ച കാലത്ത് വിശേഷാൽ മഹാമൃത്യുഞ്ജയഹോമവും വൈകുന്നേരം ഭഗവതിസേവയും നടന്നു.
കേരളത്തിൽ മൂന്നിടങ്ങളിലാണ് തുടർച്ചയായി മഹാരുദ്രയജ്ഞം നടക്കുന്നത്. ഗുരുവായൂർ കിഴിയേടം രാമൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. കാലത്ത് 5.30ന് ഗണപതി ഹോമത്തിനു ശേഷം വേദ പണ്ഡിതരോടൊപ്പം ശ്രീരുദ്രമന്ത്രജപവും കലശപൂജയും നടത്തി കലശാഭിഷേകത്തിന് ഒരുക്കുന്നതിൽ അദ്ദേഹം നേതൃത്വം നൽകുന്നു. തുടർന്ന് ഭഗവാന് അഭിഷേകം നടക്കും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി താന്ത്രിക കർമ്മങ്ങൾക്കു നേതൃത്വം നൽകുന്നു.