എം വി ആർ ആറാമത് ചരമവാർഷികം ആചരിച്ചു: ആധുനിക സജ്ജീകരണവുമായി പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം

 


പാപ്പിനിശ്ശേരി:- എം വി ആർ ആറാമത് ചരമവാർഷികം ആചരിച്ചു. പയ്യാമ്പലത്ത് എം വിആറിന്റെ സ്‌മൃതി മണ്ഡപത്തിൽ നടന്ന പുഷ്പചനയോടെ ആണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. 

തുടർന്ന് പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്രത്തിൽ പുതുതായി പണി കഴിപ്പിച്ച പുതിയ സ്പെഷ്യലിറ്റി ബ്ലോക്ക്, MVR ആയുർവേദ ഫർമസി, ക്ലിനിക്കൽ ലാബ് എന്നിവയുടെ ഉൽഘടനം സി  വി  ജാനകിയമ്മ നിര്‍വ്വഹിച്ചു.   

ചടങ്ങില്‍ പ്രസിഡന്‍റ് ശ്രീ നികേഷ്  കുമാർ, ഡയരക്ടര്‍ പ്രൊ ഇ കുഞ്ഞിരാമന്‍, എം.വി.ഗിരിജ എന്നിവര്‍ സംബന്ധിച്ചു.  തുടന്ന്‌ നടന്ന എം വി ആർ മെമ്മോറിയൽ ലെക്ചർ സീരീസ്  എം വി ആർ മെഡിക്കൽ കോളേജ് ഡയറക്ടർ ഇ കുഞ്ഞിരാമൻ ആമുഖ പ്രസംഗവും , പ്രിൻസിപ്പൽ ശ്രീ A K മുരളീധരൻ മുഖ്യ പ്രഭാഷണവും നടത്തി. 

വെർച്യുൽ പ്ലാറ്റഫോമിൽ സംഘടിപ്പിച്ച വെബ്ബിനറിൽ പ്രശസ്ത ജിനോ ബിയോളജിസ്റ്റായ പ്രൊഫ. ഡോ മദൻ തങ്കവേലു Health V/s Healthcare "challenge for the 21st centuary & beyond" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.   ചീഫ് ഇന്നോവേറ്റീവ് ഓഫീസര്‍  ഡോ.വിനീത് ജോര്‍ജ്ജ്  വെബിനാര്‍ സെഷന്‍റെ മോഡറേറ്റായി.  ഓണ്‍ലൈന്‍ വെബിനാറില്‍  വിദ്യാര്‍ത്ഥികളും, - ജീവനക്കാരും, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും അടക്കം 250 ഓളം പേര്‍ പങ്കെടുത്തു. 

ചരമവാർഷികവുമായി ബന്ധപ്പെട്ട് എം വി ആർ,  പൊക്കൻ  മാസ്റ്റർ, സൊസൈറ്റി മുൻ സെക്രട്ടറിയായിരുന്ന എം വി കണ്ണൻ , മുൻ ഡയരക്ടര്‍മാരായിരുന്ന  സി പി ദാമോദരൻ, സി കെ നാരായണൻ തുടങ്ങിയവരുടെ ഫോട്ടോ അനാച്ഛാദനം നടന്നു. പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിന് വേണ്ടി സമഗ്ര സംഭാവനകള്‍ ചെയ്ത ബലിയപട്ടണം സാമുവൽ ആരോൺ ട്രസ്റ്റ്, കണ്ണൂർ റോട്ടറി ക്ലബ്, മികച്ച പഞ്ചായത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ നാരായണൻ, ഈ വർഷത്തെ അഗത തന്ത്ര  രത്നം അവാർഡ് നേടിയ പാപ്പിനിശ്ശേരി വിഷചികിത്സ കേന്ദ്രം മുന്‍ ചീഫ് ഫിസിഷ്യൻ ഡോ ബി  പ്രഭാകരൻ , ദീർഘ കാലമായി  വിഷ ചികിത്സ കേന്ദ്രത്തിൽ  നഴ്സിംഗ് സുപ്രണ്ടായി പ്രവര്‍ത്തിക്കുന്ന  റൗലത്ത് പി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.   ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അവിനാഷ് ഗിരിജ നന്ദി പ്രകാശിപ്പിച്ചു.

Previous Post Next Post