തിരുവനന്തപുരം :- സംസ്ഥാന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു.അദ്ദേഹം തന്നെയാണ് ട്വിറ്റെറിലൂടെ അറിയിച്ചത്. ആശങ്ക വേണ്ടന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കോവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപെട്ടു.