കേരളത്തിൽ പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് ഓൺലൈനായി ​ തുടക്കം


പ്ല​സ്​ വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍​ക്ക്​ വിക്ടേ​ഴ്സ്​ ചാ​ന​ല്‍/ വെ​ബ്​​സൈ​റ്റ്​ വ​ഴി തി​ങ്ക​ളാ​ഴ്​​ച​ തു​ട​ക്ക​മാ​കും. കോ​വി​ഡ്​ കാരണം സ്​​കൂ​ള്‍ തു​റക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യം തു​ട​രു​ന്ന​തി​നാ​ലാ​ണ്​ പ്ര​വേ​ശ​നം പൂ​ര്‍​ത്തി​യാ​യി​വ​രു​ന്ന പ്ല​സ്​ വ​ണ്‍ ക്ലാസു​ക​ളും ഡി​ജി​റ്റ​ല്‍/ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്​​ഫോ​മി​ല്‍ തു​ടങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, ഫിസി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, അ​ക്കൗ​ണ്ട​ന്‍സി വിഷ​യ​ങ്ങ​ളി​ലാ​ണ് ക്ലാ​സ്. തു​ട​ര്‍​ന്ന്​ മ​റ്റു വി​ഷ​യ​ങ്ങളു​ടെ സം​പ്രേ​ഷ​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ന്‍വ‍ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു. തി​ങ്കള്‍ മു​ത​ല്‍ വെ​ള്ളി വ​രെ രാ​വി​ലെ 9.30നും ​പ​ത്തിനു​മാ​യി രണ്ടു ക്ലാ​സ്​ വീ​ത​മാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

ക്ലാ​സു​ക​ള്‍ ക​ഴി​യു​ന്ന മു​റ​ക്ക്​ വി​ഡി​യോ ഓ​ണ്‍ ‍ഡിമാ​ന്‍​ഡ്​​ പ്ലാ​റ്റ്ഫോ​മും ഒ​രു​ക്കി​യി​ട്ടു​ണ്ട്. www.firstbell.kite.kerala.gov.in ല്‍ ​ഇ​ത് ല​ഭ്യ​മാ​ണ്. ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് പേ​ജ് ആ​യ youtube.com/itsvictersലും facebook.com/victerseduchannel​ലും www.victers.kite.kerala.gov.in ലും ​ക്ലാ​സ്​ കാ​ണാം.

 പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളു​ടെ പു​നഃ​സം​പ്രേ​ഷ​ണം അത​ത് ദി​വ​സം രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ​യാണ്. അം​ഗ​ന്‍​വാ​ടി കു​ട്ടി​ക​ള്‍ക്കു​ള്ള കി​ളി​ക്കൊഞ്ച​ല്‍ ശ​നി​യും ഞാ​യ​റും സം​പ്രേ​ഷ​ണം ചെയ്യും.

Previous Post Next Post