കണ്ണൂർ :- ജില്ലയിൽ ഏത് രജിസ്‌ട്രാർ ഓഫീസിൽവെച്ചും ആധാരം രജിസ്റ്റർ ചെയ്യാമെന്ന സംവിധാനം നിലവിൽവന്നു. ഈ സംവിധാനം വഴി ആദ്യത്തെ രജിസ്‌ട്രേഷൻ കണ്ണൂർ ജില്ലയിൽ വളപട്ടണം സബ് രജിസ്‌ട്രാർ ഓഫീസിൽ നടന്നു. ഇരിക്കൂർ സബ് രജിസ്ട്രാഫീസ് പരിധിയിലെ കുറ്റ്യാട്ടൂർ സ്വദേശിയുടെ വിലയാധാരമാണ് വളപട്ടണം രജിസ്ട്രാഫീസിൽ രജിസ്റ്റർചെയ്തത്.
നേരത്തെ, ഓരോ ആധാരവും അതത് രജിസ്‌ട്രേഷൻപരിധിയിലുള്ള സബ് രജിസ്‌ട്രോഫീസിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. അതേസമയം, ജില്ലാ രജിസ്ട്രാർക്ക് എത് ആധാരവും രജിസ്റ്റർ ചെയ്യാം.
കഴിഞ്ഞ വെള്ളിയാഴ്ചത്തെ സർക്കാർ ഉത്തരവുപ്രകാരം ഓൺലൈനായി ഇനിമുതൽ എല്ലാ ജില്ലകളിലെയും ഇഷ്ടമുള്ള രജിസ്‌ട്രാർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്യാം. നിലവിൽ ജില്ലകളിൽ മാത്രമാണ് ഇപ്പോൾ ബാധകമാക്കിയിട്ടുള്ളത്. അടുത്തുതന്നെ സംസ്ഥാനതലത്തിലും ഈ സൗകര്യം വരും.
കോവിഡ് സാഹചര്യത്തിൽ, പ്രായമായവരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാനും ഇതുകൊണ്ട് കഴിയും. ഏറ്റവും അടുത്ത സബ്‌രജിസ്‌ട്രാർ ഓഫീസിൽനിന്ന് രജിസ്റ്റർചെയ്യാൻ പറ്റും.