മയ്യിൽ :- കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് മയ്യിൽ ഡിവിഷൻ LDF സ്ഥാനാർഥിയായി മത്സരിക്കുന്നത് മയ്യിൽ കാവിന്മൂല സ്വദേശി എൻ.വി ശ്രീജിനി.യുവജന സംഘടനാ രംഗത്തിലൂടെ പൊതു രംഗത്ത് എത്തിയ ശ്രീജിനി ഡി. വൈ.എഫ്.ഐ മയ്യിൽ മേഖലാ വൈസ് പ്രസിഡന്റ്,മയ്യിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.( Kolachery varthakal Online).
നിലവിൽ മയ്യിൽ പഞ്ചായത്ത് സി.ഡി. എസ് ചെയർപേഴ്‌സൻ ആണ്.സി.പി.ഐ.എം മയ്യിൽ ലോക്കൽ കമ്മറ്റി അംഗമായും,മഹിളാ അസോസിയേഷൻ വില്ലേജ് കമ്മറ്റി അംഗമായും പ്രവർത്തിക്കുന്നു.എൻ.കെ ബാലകൃഷ്ണൻ ആണ് ഭര്ത്താവ്.വിദ്യാര്ഥികളായ ആദിത്യ,അനുഗ്രഹ എന്നിവരാണ് മക്കൾ.