ഡി.സി.സി ജനറൽ സെക്രട്ടറി പി.ജെ ആന്റണി അന്തരിച്ചു


ശ്രീകണ്ഠാപുരം :- 
ഡി.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ജെ ആൻറണി (72 ) അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സേവാദൾ ജില്ലാ ചെയർമാൻ,അവിഭക്ത ഇരിക്കൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്ത് അംഗം,തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് ഡയരക്ടർ, കേരള സംസ്ഥാന അനിമൽ ഹസ്ബന്ററി ബോർഡ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.

ഭാര്യ മറിയക്കുട്ടി, മക്കൾ റജീന ആൻറണി (ചെറുപുഷ്പം എ.എൽ.പി.എസ് ചന്ദനക്കാംപാറ )ജോസ് ആന്റണി (കുവൈത്ത്), ഷിബു ആൻറണി (ബിവറേജസ് കോർപ്പറേഷൻ) മരുമക്കൾ ജോസ് പൊടിക്കളം (എക്സ് സർവ്വീസ് ) മഞ്ജു ജോസ് (പെരിങ്ങാല ) പ്രീതി ഷിബു (അരീക്കാമല)

 രാവിലെ 11 മണി മുതൽ 12.30 വരെ ശ്രീകണ്ഠാപുരം ഇന്ദിരാഭവനിൽ പൊതുദർശനം. വൈകിട്ട് 3 മണിക്ക് കോട്ടൂർ സെൻറ് തോമസ്സ് ചർച്ച് സെമിത്തേരിയിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും.

Previous Post Next Post