റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരവും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെയും, മഹാവിഷ്ണു ക്ഷേത്രത്തിലെയും നരസിംഹ മൂർത്തി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളാണ് കുത്തി തുറന്ന് മോഷണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം അവസാനം ഭണ്ഡാരങ്ങൾ തുറന്ന് പണം ക്ഷേത്ര ഭാരവാഹികൾ ശേഖരിച്ചത് കൊണ്ട് വൻ തുക മോഷണം പോകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്.
മയ്യിൽ പോലിസിൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട് .