കൊളച്ചേരി :- കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ LDF സ്ഥാനാർഥിയായി മയ്യിൽ എട്ടേയാർ സ്വദേശിനി ഡോ.ഷിറിൻ ഖാദർ മൽസരിക്കും. INL സ്ഥാനാർത്ഥിയായാണ് ഷിറിൻ മത്സരിക്കുുന്നത്. LDF സീറ്റ് വിഭജനത്തിൽ INL ന് ലഭിച്ച സീറ്റാണ് കൊളച്ചേരി ഡിവിഷനിലേത്.(Kolachery varthakal Online ).
മയ്യിൽ എട്ടേയാർ സ്വദേശിനിയാണ് ഷിറിൻ. INL ജില്ലാ കമ്മിറ്റി അംഗം അബ്‌ദുൾറഹ്‍മാൻ പാവന്നൂരിൻ്റെ സഹോദരി പുത്രിയാണ്.അബ്ദുൾഖാദർ ബുഷ്‌റ ദമ്പതികളുടെ മകളാണ് ഷിറിൻ.ദിൽഷാദ് ആണ് ഭർത്താവ്.ശ്രീ സിദ്ധാർഥ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് ഷിറിൻ മെഡിക്കൽ വിദ്യാഭ്യാസം നേടിയത്.