ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ; വാഹന ഗതാഗതം തടസ്സപ്പെടാൻ സാധ്യത


കണ്ണൂർ :-  23 തൊഴിലാളി സംഘടനകൾ ചേർന്ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിക്ക് ആരംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി. നാളെ അർദ്ധരാത്രി വരെയാണ്   ദേശീയ പണിമുടക്ക് . ഒക്ടോബർ 2-നു ചേർന്ന ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും യോഗമാണ് 26-ന് 24 മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് പ്രഖ്യാപിച്ചത്.

പാൽ, പത്രം, ഇലക്‌ഷൻ ഓഫീസുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇൻഷ്വറൻസ്, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി മേഖലകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. വ്യാപാരി വ്യവസായികൾ പിന്തുണ നൽകിയിട്ടുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളും കർഷകത്തൊഴിലാളികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആ മേഖലയും പ്രവർത്തിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു.

അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെ ഒഴിവാക്കിയിട്ടുണ്ട്.  ബി.എം.എസ് ഒഴികെ രാജ്യത്തെ മറ്റ് ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.

Previous Post Next Post