കരിങ്കൽക്കുഴി :- KMHS 1989-90 ബാച്ചിൻ്റെ നേതൃത്വത്തിൽ കരിങ്കൽക്കുഴി നണിയൂർ റോഡിൽ 3 സെൻ്റ് കോളനിക്ക് സമീപത്തെ കാട് വെട്ടി വൃത്തിയാക്കി.
കാട് പടലങ്ങൾ റോഡിൽ കയറി എതിർ വശത്ത് നിന്ന് വരുന്ന വാഹനങ്ങളെ കാണാനാകാത്ത വിധം വളർന്ന് അപകട സാധ്യത മുന്നിൽ കണ്ടതുകൊണ്ട് റോഡിനിരുവശവും കുന്നിറക്കവും വളവും കാട് വെട്ട് യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു.