കൊളച്ചേരിയിൽ LDF പ്രകടനപത്രിക പുറത്തിറക്കി


കൊളച്ചേരി :-
കൊളച്ചേരിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രിക പ്രകാശനം ചെയ്തു .

കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ LDF നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന  തെരെഞ്ഞടുപ്പ് പ്രകടനപ്രതികയുടെ പ്രകാശനമാണ് നടന്നത്.

 മുല്ലക്കൊടി ബേങ്ക് ഹാളിൽ വെച്ച് CPM ജില്ലാ കമ്മറ്റിയംഗം കെ.ചന്ദ്രൻ LDF തെരെഞ്ഞടുപ്പ് കമ്മറ്റി സെക്രട്ടറി എം.ദാമോദരന് കൈമാറിയാണ് പ്രകാശനം നടത്തിയത് .കെ.വി.പവിത്രൻ ,സി സത്യൻ ,കെ.രാമകൃഷ്ണൻ മാസ്റ്റർ ,എ.കൃഷ്ണൻ ,രവീന്ദ്രനാഥ് , പി.സന്തോഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post