ചേലേരി :- പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും കള്ളൻമാരെയും കൊള്ളക്കാരെയും രാജ്യദ്രോഹികളെയും ഭരണത്തിന്റെ തണലിൽ സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്നതിൽ പ്രതിഷേധിച്ചും സംസ്ഥാന UDF കമ്മറ്റിയുടെ ആഹ്വാന പ്രകാരം നവ: 1 വഞ്ചനാദിനം ആചരിച്ചു.
ചേലേരിയിൽ നടന്ന സത്യാഗ്രഹ പരിപാടി ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ എൻ.വി.പ്രേമാനന്ദന്റെ അദ്ധ്യക്ഷതയിൽ DCC മെമ്പറും കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ശ്രീ എം.അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
KSSPA കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് ശ്രീ പി.കെ.പ്രഭാകരൻ മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ കെ.മുരളീധരൻ മാസ്റ്റർ, കെ.വി.പ്രഭാകരൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയംഗം എം.കെ.സുകുമാരൻ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി.സരോജിനി വാർഡ് പ്രസിഡണ്ട് കെ.പി.അനിൽകുമാർ ജനശക്തി മണ്ഡലം RP ടിൻറു സുനിൽ എന്നിവർ പ്രസംഗിച്ചു.