ചേലേരി :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 136- മത് ജന്മദിനം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.
രാവിലെ ചേലേരി അബ്ദുറഹിമാൻ സ്മാരക മന്ദിരത്തിൽ പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.തുടർന്ന് ജന്മദിന കേക്ക് മുറിച്ചു .ആഘോഷ പരിപാടികൾ DCC മെമ്പർ ശ്രീ എം അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പതമാക്കി അദ്ദേഹം സംസാരിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സി.എം.പ്രസീത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, KSSPA ബ്ലോക്ക് പ്രസിഡണ്ട് പി.കെ.പ്രഭാകരൻ മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, വാർഡ് പ്രസിഡണ്ട് എം ശ്രീധര മാരാർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.കെ.രഘുനാഥൻ സ്വാഗതവും ഇ.പി.മുരളീധരൻ നന്ദിയും പറഞ്ഞു.