കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിൽ 91.49 ശതമാനം പോളിംങ്
കണ്ണൂർ :- തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ട് ചെയ്തത് 78.81 ശതമാനം പേര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ അനുസരിച്ചാണിത്. ആകെയുളള 1994409 വോട്ടര്‍മാരില്‍ 1571887 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 926263 പുരുഷന്‍മാരില്‍ 722957 പേരും (78.05 ശതമാനം) 1068138 സ്ത്രീകളില്‍ 848929 പേരും (79.48 ശതമാനം) എട്ട് ഭിന്നലിംഗക്കാരില്‍ ഒരാളുമാണ് (12.5 ശതമാനം)വോട്ട് ചെയ്തത്.കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 72.49ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തില്‍ പയ്യന്നൂരിലാണ് ഏറ്റവും കൂടിയ പോളിംഗ് രേഖപ്പെടുത്തിയത്-82.21 ശതമാനം. കണ്ണൂര്‍ ബ്ലോക്കിലാണ് ഏറ്റവും കുറവ്-75.1 ശതമാനം. നഗരസഭകളില്‍ ആന്തൂരിലാണ് കൂടിയ പോളിംഗ്- 89.38 ശതമാനം. ഏറ്റവും കുറവ് പാനൂരിലും - 73.68 ശതമാനം. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കാങ്കോല്‍ ആലപ്പടമ്പിലാണ്- 91.49 ശതമാനം. ഏറ്റവും കുറവ് മാടായിയിലും - 72.09 ശതമാനം.
നഗരസഭകളിലെ പോളിംഗ് ശതമാനം
തളിപ്പറമ്പ്- 75.6, കൂത്തുപറമ്പ്്-80.4, തലശ്ശേരി-74.47, പയ്യന്നൂര്‍-83.81, ഇരിട്ടി-85.36, പാനൂര്‍-73.68, ശ്രീകണ്ഠാപുരം-80.27, ആന്തൂര്‍-89.38.
ബ്ലോക്ക് പഞ്ചായത്തിലെ പോളിംഗ് ശതമാനം
കല്യാശ്ശേരി-78.04, പയ്യന്നൂര്‍-82.21, തളിപ്പറമ്പ്-81.59, ഇരിക്കൂര്‍-80.09, കണ്ണൂര്‍-75.1, എടക്കാട്-78.83, തലശ്ശേരി-79.85, കൂത്തുപറമ്പ്്-79.14, പാനൂര്‍-78.48, ഇരിട്ടി-80.17, പേരാവൂര്‍-79.13.
ഗ്രാമ പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം.
കല്യാശ്ശേരി ബ്ലോക്ക്
ചെറുതാഴം- 82.48, മാടായി- 72.09, ഏഴോം-82.1, ചെറുകുന്ന്-76.75, മാട്ടൂല്‍-73.99, കണ്ണപുരം-79.21, കല്യാശ്ശേരി-78.01, നാറാത്ത്- 81.44.
പയ്യന്നൂര്‍ ബ്ലോക്ക്
ചെറുപുഴ-76.36, പെരിങ്ങോം വയക്കര- 84.29, എരമം കുറ്റൂര്‍-83.97, കാങ്കോല്‍ ആലപ്പടമ്പ-91.49, കരിവെള്ളൂര്‍ പെരളം- 87.4, കുഞ്ഞിമംഗലം-80.31, രാമന്തളി-75.21.
തളിപ്പറമ്പ് ബ്ലോക്ക്
ഉദയഗിരി-84.21, ആലക്കോട്-79.5, നടുവില്‍-79.8, ചപ്പാരപ്പടവ്-81.62, ചെങ്ങളായി-80.55, കുറുമാത്തൂര്‍-81.94, പരിയാരം-83.07, പട്ടുവം-80.04, കടന്നപ്പള്ളി-പാണപ്പുഴ-84.79.
ഇരിക്കൂര്‍ ബ്ലോക്ക്
ഇരിക്കൂര്‍-76.28, എരുവേശി-77.09, മലപ്പട്ടം-83.43, പയ്യാവൂര്‍-75.44, മയ്യില്‍-82.36, പടിയൂര്‍- കല്ല്യാട്-83.95, ഉളിക്കല്‍-78.59, കുറ്റിയാട്ടൂര്‍-83.79.
കണ്ണൂര്‍ ബ്ലോക്ക്
ചിറക്കല്‍-73.93, വളപട്ടണം-79.69, അഴീക്കോട്-77.07, പാപ്പിനിശ്ശേരി-73.
എടക്കാട് ബ്ലോക്ക്
കൊളച്ചേരി-79.17, മുണ്ടേരി-77.01, ചെമ്പിലോട്-79.16, കടമ്പൂര്‍-78.71, പെരളശ്ശേരി-80.59.
തലശ്ശേരി ബ്ലോക്ക്
മുഴപ്പിലങ്ങാട്-77.11, വേങ്ങാട്-80.49, ധര്‍മടം-82.95, എരഞ്ഞോളി-76.99, പിണറായി-81.72, ന്യൂ മാഹി-72.16, അഞ്ചരക്കണ്ടി-83.02.
കൂത്തുപറമ്പ് ബ്ലോക്ക്
തൃപ്രങ്ങോട്ടുര്‍-76.22, ചിറ്റാരിപ്പറമ്പ-81.38, പാട്യം-80.95, കുന്നോത്തുപറമ്പ്-77.43, മാങ്ങാട്ടിടം-79.96, കോട്ടയം-80.78.
പാനൂര്‍ ബ്ലോക്ക്
ചൊക്ലി-76.76, പന്ന്യന്നൂര്‍-77.51, മൊകേരി-79.3, കതിരൂര്‍-80.33.
ഇരിട്ടി ബ്ലോക്ക്
ആറളം-77.73, അയ്യങ്കുന്ന്-75.46, കീഴല്ലൂര്‍-84.59, തില്ലങ്കേരി-82.41, കൂടാളി-82.16, പായം-80.21.
പേരാവൂര്‍ ബ്ലോക്ക്
കണിച്ചാര്‍-75.74, കേളകം-79.13, കൊട്ടിയൂര്‍-76.08, മുഴക്കുന്ന് -78.21, കോളയാട്-82.7, മാലൂര്‍-83.02, പേരാവൂര്‍-77.92.