പ്രശ്നബാധിത ബൂത്തുകളിൽ മയ്യില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി


മയ്യിൽ :-
പ്രശ്നബാധിത ബൂത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മയ്യില്‍ പൊലീസ് നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. മയ്യില്‍, കുറ്റ്യാട്ടൂര്‍, മലപ്പട്ടം, കൊളച്ചേരി, നാറാത്ത് തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തിയത്. 

മയ്യില്‍ സിഐ ഷാജി പട്ടേരി, എസ്ഐ വി.ആര്‍.വിനീഷ് എന്നിവര്‍ റൂട്ട് മാര്‍ച്ചിനു നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി പ്രശ്നങ്ങള്‍ നടക്കുന്ന ചില വാര്‍ഡുകളിലെ ബൂത്തുകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാന്‍  ഹൈക്കോടതി ഉത്തരവുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി  ഉത്തരവ്.

Previous Post Next Post