തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഡ്രൈ ഡേ പ്രഖ്യാപിച്ചു.
ഞായറാഴ്ച്ചയും തിങ്കളാഴ്ച പോളിംഗ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 16നുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ജില്ലയിലെ മദ്യവില്‍പ്പന ശാലകള്‍ തുറക്കുകയോ മദ്യ വിതരണം നടത്തുകയോ ചെയ്യരുതെന്ന് അദ്ദേഹം അറിയിച്ചു.