കൊളച്ചേരിയിൽ അഭിമാന പോരാട്ടം


 കണ്ണൂർ: ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ അഭിമാന പോരാട്ടമാണ് മുന്നണികൾ കാഴ്ച വെക്കുന്നത്.വലത് കോട്ട കാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് യു.ഡി.എഫ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ കോൺഗ്രസ്സിലെ അജിത്ത് മാട്ടൂലാണ് ഇവിടെ നിന്നും തെരഞെഞ്ഞെടുക്കപ്പെട്ടത്.ഡിവിഷൻ പിടിക്കാനുള്ള പോരാട്ടമാണ് എൽ.ഡി.എഫ് കാഴ്ച വെക്കുന്നത്. 

ഇരു മുന്നണികൾക്കു എതിരെയാണ് ബി.ജെ.പി യുടെ പോരാട്ടം. നാറാത്ത് പഞ്ചായത്ത്, കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരി, കാരയാപ്പ്, ചേലേരി സെൻട്രൽ എന്നിവ ഒഴികെ 14 വാർഡുകൾ , ചിറക്കൽ പഞ്ചായത്തിലെ 12 വാർഡുകൾ എന്നിവ ചേർന്നതാണ് ഡിവിഷൻ . കൊളച്ചേരി, കണ്ണാടിപ്പറമ്പ് ,കാട്ടാമ്പളളി, പുതിയതെരു എന്നിവ ഉൾപ്പെടുന്നതാണ് പരിധി. കെ താഹിറയാണ് ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി.സി.ഡി.എസ് ചെയർ പേഴ്സൺ ആണ്. 

കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട്. തളിപ്പറമ്പ് മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. ഡോ: ഷെറിൻ ഖാദറാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. ഐ.എൻ.എല്ലിന് വിട്ടുകൊടുത്ത ഡിവിഷാനാണിത്. ബി.ഡി.എസ് പഠനം പൂർത്തിയാക്കി ബംഗ്ലൂരിൽ പ്രാക്ടീസ് ചെയ്ത് വരികയാണ്. തിലാന്നൂർ യു.പി. സ്കൂൾ അധ്യാപിക വി. മഹിതയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മഹിളാ മോർച്ച ജില്ലാ സെക്രട്ടറിയാണ്. 

മൂന്നു മുന്നണികളും ശക്തമായി ഇവിടെ പോരാടുകയാണ്. ഇക്കുറിയും വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് ഉറച്ച് വിശ്വസിക്കുന്നു. അതേ സമയം നല്ല വിജയ പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ജയം തന്നെയാണ് ബി.ജെ.പി യുടെയും ലക്ഷ്യം.

Previous Post Next Post