ഇന്ന് വൈക്കത്തഷ്ടമി ; വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദർശനത്തിന് തുടക്കമായി


 വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദർശനത്തിന് തുടക്കമായി. പുലർച്ചെ 4.30ന് ശ്രീകോവിൽ നട തുറന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്ച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്‌തെത്തിയ ഭക്തർക്കാണ് പ്രവേശനം നൽകിയിരിക്കുന്നത്.

കിഴക്കേ ഗോപുരനടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ച് ദർശനത്തിനുശേഷം വടക്കേ ഗോപുരനട വഴി പുറത്തേക്കിറങ്ങുന്ന സംവിധാനമാണ് ഒരുക്കിയിരുന്നത്. കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളിൽ വ്യാഘ്രപാദ മഹർഷിക്ക് പാർവതീ സമേതനായി ശ്രീപരമേശ്വരൻ ദർശനം നൽകിയതാണ് അഷ്ടമിയായി ആചരിക്കുന്നതെന്നാണ് വിശ്വാസം. കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി അഷ്ടമിയുടെ എല്ലാ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളിൽ ഒതുങ്ങി.

Previous Post Next Post