സ്റ്റെപ് റോഡിലെ വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തു


കണ്ണാടിപറമ്പ് :-
സ്റ്റെപ്റോഡിനു സമീപം പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിൽ  നിർത്തിയിട്ട വാഹനങ്ങൾ തല്ലി തകർത്തു. പരിയാരം സ്വദേശി കെ. സന്തോഷ് കുമാറിൻ്റെ ഉടമസ്ഥതയിൽ  കഴിഞ്ഞ 5 വർഷത്തോളമായി നടത്തി വരുന്ന ഐറിസ് കാർ കെയർ എന്ന സ്ഥാപനത്തിലെ വാഹനങ്ങളാണ്  അടിച്ചു തകർത്തത്.

ഇന്നലെ വൈകുന്നേരം 6 മണിക്ക് കട അടച്ചു പോയതിനു ശേഷമാണ് സംഭവം നടന്നത്. സ്ഥാപനത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്സൻറ്  KL/AT/3798 നമ്പർ വൈറ്റ് കാറിൻ്റെ പുറകിലെ ഗ്ലാസ് പൂർണമായും അടിച്ചു തകർത്തിട്ടുണ്ട്. 


വ്യാപാരി വ്യവസായി സമിതി  കണ്ണാടി പറമ്പ് യൂണിറ്റ് അംഗം കൂടിയാണ് കെ.സന്തോഷ് കുമാർ. ഇതു സംബന്ധിച്ച് മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Previous Post Next Post