ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം 31, 01 തിയതികളിൽ
ചേലേരി: ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ജനുവരി 31-01-2021 ന് രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നവകാഭിഷേകം, ശ്രീഭൂതബലി തുടങ്ങിയ പൂജാതികർമ്മങ്ങളോടും സന്ധ്യക്ക് നിറമാലയോടും കൂടി നടത്താൻ തീരുമാനിച്ചിരിക്കുന്നു. കൂടാതെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 01-02-2021 ന് രാവിലെ പൂജാതികർമ്മങ്ങളോടും സന്ധ്യക്ക് നിറമാലയോടുംകൂടി നടത്തുവാനും തീരുമാനിച്ച വിവരം മുഴുവൻ ഭക്തജനങ്ങളെയും അറിയിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് തിരുനൃത്തം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഉത്സവ ചടങ്ങിൽ പങ്കെടുക്കുന്നവർ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.