കഴിഞ്ഞ സെപറ്റംബർ 17 ന് പുലർച്ചെയാണ് മലപ്പട്ടം സെന്ററിൽ പ്രവർത്തി ക്കുന്ന ഓഫീസ്കൂത്തിച്ചത്. ഓഫീസിലെ50 ഓളം കസേരകൾ, മേശ, ഫാൻ, ഫയലുകൾ, കൊടികളും ബാനറുകളും, മഹാത്മാഗാസി, നെഹ്റു ഉൾപ്പെടെയുള്ള ഫോട്ടോകളും കത്തിനശിച്ചിരുന്നു. വാതിൽ തകർത്ത ശേഷം പെട്രോൾ ഒഴിച്ച് ഓഫീ സിന് തീയിടുകയായിരുന്നു. നേരത്തെയും രണ്ട് തവണ ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.സംഭവത്തിന് പിന്നിൽ സി പിഎ മ്മാണെന്ന് കോൺഗ്രസ്സും കോൺഗ്രസിലെ ഗ്രൂപ്പിസമാണ് അക്രമത്തിന് പിന്നി ലെന്ന് സിപിഎ മ്മും ആരോപിച്ചിരുന്നു.
സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടാൻ തയാറാകുന്നില്ലെന്നാരോ പിച്ച് യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ ധർണയും കോൺഗ്രസ് മലപ്പട്ടത്ത് പ്രതിഷേധ ധർണയും നടത്തിയിരുന്നു. ഇതോടെയാണ് കണ്ണൂർ ഡിവൈ എസ്പി പി.പി. സദാനന്ദൻ അ ന്വേഷണം ഏറ്റെടുത്തത്.
സെപ്റ്റംബർ 17 ന് പുലർച്ചെ ഒരു സംഘം കോൺഗ്രസ് ഓഫീസിന് മുന്നിൽ റോഡിൽ നിൽക്കുന്നതായും പോലീസ് വാഹനം പട്രോളിംഗിനെത്തിയ പ്പോൾ കെട്ടിടത്തിന് പുറകിൽ ഒളിക്കുന്നതായുമുള്ള ദൃശ്യങ്ങൾ മലപ്പട്ടം സെന്ററിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലെ സിസിടിവി യിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു. എന്നാൽ സംഭവ സമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ ദൃശ്യ ങ്ങൾക്ക് വ്യക്തതയുണ്ടായിരുന്നില്ല. ഇതോടെ മലപ്പട്ടം സ്വദേശികളായ 30 ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം നടത്തി പ്രതികളിലേക്കെത്തുകയുമായിരുന്നു.
പ്രതികളെ ഇന്ന് ഉച്ചകഴിഞ്ഞ് കണ്ണൂർ കോടതിയിൽ ഹാജരാക്കും. പ്രിൻസിപ്പൽ എസ്ഐ വി.ആർ. വിനീഷ്, എഎസ്ഐ മനോജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.