കമ്പിൽ: കമ്പിൽ മാപ്പിള ഹൈസ്കൂൾ 85-86 ബാച്ച് സൗഹൃദ ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സമാഹരിച്ച 1051 പുസ്തകങ്ങൾ ഹൈസ്കൂൾ ലൈബ്രറിയിലെക്ക് ജനുവരി 26 ന് രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് കൈമാറി.
ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സി. എം ശശിധരൻ്റെ അധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ കെ.ടി.ബാബുരാജ് സ്കൂൾ ഹെഡ് മാസ്റ്റർ സുധർമ്മ ടീച്ചർക്ക് കൈമാറി.
ചടങ്ങിൽ സാമൂഹ്യ സാഹിത്യ രംഗങ്ങളിലെ പ്രമുഖരും സ്കൂൾ അധികൃതരും ഗ്രൂപ്പ് അംഗങ്ങളും പങ്കെടുത്തു.