SSF കയരളം സെക്ടർ "ഭരണഘടന ഭരിക്കട്ടെ " എന്ന ശീർഷകത്തിൽ റിപ്പബ്ലിക് ദിന സംഗമം നടത്തി
നണിയൂർ: നണിയൂർ നമ്പ്രം "ഭരണ ഘടന ഭരിക്കട്ടെ" എന്ന ശീർഷകത്തിൽ SSF കയരളം സെക്ടർ റിപ്പബ്ലിക് ദിന സംഗമം പറശ്ശിനി റോഡ് വെച്ച് നടന്നു. പ്രസ്തുത പരിപാടിയിൽ സെക്ടർ സെക്രട്ടറി നിസാമുദ്ദീൻ കൊട്ടപ്പൊയിൽ സ്വാഗതം പറഞ്ഞു. സെക്ടർ പ്രസിഡന്റ് റബീഹ് നെല്ലിക്കപ്പാലത്തിന്റെ അധ്യക്ഷതയിൽ പ്രമുഖ ചിന്തകനും, എഴുത്തുകാരനും, നിരീക്ഷകനുമായ ബഷീർ മുണ്ടേരി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മയ്യിൽ സർക്കിൾ വൈസ് പ്രസിഡന്റ് റഊഫ് അമാനി പ്രമേയ പ്രഭാഷണം നടത്തി. പ്രസ്തുത പരിപാടിയിൽ സെക്ടർ സെക്രട്ടറിമാരായ ശുഹൈബ് അഹ്സനി കൊട്ടപ്പോയിൽ, ആഷിക് കയരളം, മുസമ്മിൽ നണിയൂർ നമ്പ്രം എന്നിവർ പങ്കെടുത്തു. റഷാദ് നണിയൂർ നമ്പ്രം നന്ദി അറിയിച്ചു.