മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി & സി.ആർ.സി വനിതാവേദിയുടെയും, മയ്യിൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാലസഭയുടെയും സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി


മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി & സി.ആർ.സി വനിതാവേദിയുടെയും, മയ്യിൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാലസഭയുടെയും സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി പ്രസംഗ മത്സരം നടത്തി. പരിപാടി ശ്രീ. എ.ടി രാമചന്ദ്രൻ (വൈസ്: പ്രസിഡൻ്റ്, മയ്യിൽ ഗ്രാമ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീമതി വി.പി രതി (സി.ഡി.എസ് ചെയർപേഴ്സൺ) അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി. കെ.വി യശോദ ടീച്ചർ, ഭാസ്കരൻ വി.പി,  (ആർ.പി ,ബാലസഭ), പി.കെ പ്രഭാകരൻ (സെക്രട്ടറി, സി.ആർ.സി),  പി .ദിലീപ് കുമാർ, എന്നിവർ സംസാരിച്ചു. ശ്രീമതി കെ.സജിത (ലൈബ്രേറിയൻ) സ്വാഗതവും, കെ.ബിന്ദു (വനിതാ ലൈബ്രേറിയൻ) നന്ദിയും പറഞ്ഞു. പ്രസംഗ മത്സരത്തിൽ ശ്രീലക്ഷ്മി എസ്.പി ഒന്നാം സ്ഥാനവും, വിഷ്ണുനാഥ് ദിവാകരൻ രണ്ടാം സ്ഥാനവും നേടി. തുടർന്നു യുവജനവേദിയുടെ ആഭിമുഖ്യത്തിൽ " എഴുപതാണ്ട് പിന്നിട്ട ഇന്ത്യൻ റിപ്പബ്ലിക്ക് ''എന്ന വിഷയത്തിൽ കെ.കെ റിഷ്ന (മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) ഓൺലൈൻ പ്രഭാഷണം നടത്തി. ചടങ്ങിൽ  ബാബു പണ്ണേരി (ചെയർമാൻ, യുവജനവേദി) അദ്ധ്യക്ഷതയും ഒ.വി സുരേഷ് (കൺവീനർ, യുവജനവേദി) സ്വാഗതവും പറഞ്ഞു.

Previous Post Next Post