കൊവിഡ് വാക്‌സിന്‍: 880 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കി മയ്യില്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വച്ച് 98 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി


ജില്ലയില്‍ വ്യാഴാഴ്ച്ച 880  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  കൂടി കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ 104 പേര്‍ക്കും, ജില്ലാ ആശുപത്രിയില്‍ 89 പേര്‍ക്കും, മയ്യില്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 98 പേര്‍ക്കും, കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ 103 പേര്‍ക്കും, പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ 88 പേര്‍ക്കും, മട്ടന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 104 പേര്‍ക്കും, പാപ്പിനിശ്ശേരി   സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 89 പേര്‍ക്കും, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 103 പേര്‍ക്കും, ജിംകെയര്‍ ആശുപത്രിയില്‍ 102 പേര്‍ക്കുമാണ്  കുത്തിവെപ്പ് നല്‍കിയത്. ഇതോടെ ജില്ലയില്‍ 2869 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തു.

Previous Post Next Post