സി.പി.എമ്മിന്റെ കൊലവിളി രാഷ്ട്രീയം യു.ഡി.എഫിന് അനുകൂലമാകും - കെ.സുധാകരൻ


മയ്യിൽ :- 
സി.പി.എം. നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളിരാഷ്ട്രീയം യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണൊരുക്കിയതെന്ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം മേഖലയിലെ വോട്ടുകളിൽനിന്ന് മനസ്സിലാക്കാമെന്ന് കെ.സുധാകരൻ എം.പി. പറഞ്ഞു. മയ്യിൽ ചെറുപഴശ്ശിയിൽ സി.പി.എം. സംഘടിപ്പിച്ച കൊലവിളിപ്രകടനത്തിനോടനുബന്ധിച്ച് യു.ഡി.എഫ്. മയ്യിൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്. തളിപ്പറമ്പ് മണ്ഡലം ചെയർമാൻ കെ.കെ.അബ്ദുൾറഹിമാൻ അധ്യക്ഷതവഹിച്ചു.

മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കരീം ചേലേരി, ഡി.സി.സി. ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, മയ്യിൽ മണ്ഡലം പ്രസിഡന്റ് കെ.പി.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post