മയ്യിൽ :- സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതായി കാണിച്ച് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജനും മയ്യിൽ ഏരിയ സെക്രട്ടറി ബിജു കണ്ടക്കെയും കണ്ണൂർ സിറ്റി പോലീ സ് കമ്മീഷണർക്ക് പരാതി നൽകി. ഇരുവരുടെയും പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചാരണം നടത്തുന്നതായാണ് പരാതി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നാറാത്ത് പഞ്ചായത്തിലെ ഏഴാം വാർഡിൽ മുസ്ലിം ലീഗിനുവേണ്ടി പ്രചാരണത്തിനിറങ്ങാതിരുന്നതിന് വിവിധ മഹല്ല് കമ്മിറ്റികളുടെയും സമസ്തയുടെയും ഭാരവാഹിയായ കണ്ണാടിപ്പറമ്പിലെ ഒ.പി. മൂസ ഹാജിയെയും മകൻ ഫാസിലിനെയും ചിലർ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നതായി പാതിയിൽ പറയുന്നു.
മുസഹാജിയെ സാമൂഹികമായി ഒറ്റപ്പെടു ത്താനും നവമാധ്യമങ്ങളിലൂടെ ആഹ്വാനമുണ്ടായി. ഇതുസംബന്ധി ച്ച് അദ്ദേഹവും മകനും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് പി. ജയരാജനും ബിജു കണ്ടക്കെയും മുസഹാജിയെ സന്ദർശിച്ചിരുന്നു. ഇതിനുശേഷം പി. ജയരാജന്റെ പേരിലും ബിജു കണ്ടക്കയുടെ പേരിലും വ്യാജ പ്രൊഫൈലുകൾ നിർമിച്ച് പോസ്റ്റുകൾ ഉണ്ടാക്കുകയും അൻസാരി അഹമ്മദ്, അനുമോൾ എന്നീ വ്യക്തികളുടെ പേരിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതായാണ് പരാതി.
ഫേസ്ബുക്കിലെ സക്രീൻ ഷോട്ടുകൾ സഹിതമാണ് പരാതി നൽകിയത്. സംഭവത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം തുടങ്ങി.