യുദ്ധ സ്മാരക ശിലാസ്ഥാപനം നടന്നു



മയ്യിൽ: എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ മയ്യിലിൻ്റെ ആഭിമുഖ്യത്തിൽ മയ്യിൽ ബസ്റ്റാൻഡിൽ നിർമ്മിക്കുന്ന യുദ്ധസ്മാരകത്തിൻ്റെ ശിലാസ്ഥാപനം ബോംബെ താജ് ഹോട്ടൽ ആക്രമണത്തിനെതിരെയുള്ള ഓപ്പറേഷൻ ഹീറോ സുബേദാർ P V മനേഷ് ''ശൗര്യ ചക്ര " നിർവ്വഹിച്ചു. 

ചടങ്ങിൽ മയ്യിൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മുതിർന്ന വാർഡ് മെമ്പർ ശ്രീ മാണിക്കോത്ത്‌ രവി മാസ്റ്റർ, ഡോക്ടർ ഭവദാസൻ നമ്പൂതിരി ,കേണൽ വെങ്കിട്ടരാമൻ, കേണൽ സാവിത്രിയമ്മ തുടങ്ങിയവർ ഭദ്രദീപം കൊളുത്തി. തുടർന്ന് മയ്യിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ A കേശവൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ വിശിഷ്ഠ അതിഥി സുബേദാർ P V മനേഷ് "ശൗര്യചക്ര "മുഖ്യ പ്രഭാഷണം നടത്തി. ESWA പ്രസിഡൻ്റ് രാധാകൃഷ്ണൻ ടി വി സ്വാഗതം പറയുകയും, യുദ്ധസ്മാരകത്തിൻ്റെ രൂപകല്പനയെപ്പറ്റിയും വിശദീകരിച്ചു. കേണൽ വെങ്കിട്ടരാമൻ (Rtd) മുതിർന്ന മെമ്പർ സുബേദാർ A K നാരായണൻ (Rtd) വനിതാ മെമ്പർ ശ്രീമതി ഓമന അമ്മ എന്നിവർ സംസാരിച്ചു. സെക്ര: മോഹനൻ കാരക്കീൽ നന്ദി പറഞ്ഞു.

Previous Post Next Post