മയ്യിൽ :- മലയാളം എം.എ.പരീക്ഷയിൽ മികച്ച വിജയം നേടിയ കുമാരി കെ.പി.അനഘ ,വായനാക്കുറിപ്പെഴുത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ എം.വി.ശ്രുതി, കെ.സി.പുഷ്പവല്ലി എന്നിവരേയും മത്സരത്തിൽ പങ്കെടുത്ത മറ്റ് ആറു വനിതകളേയും വള്ളിയോട്ട് ജയകേരള വായനശാല അനുമോദിച്ചു.
വൈ.പ്രസിഡണ്ട് വി.വി.ദേവദാസന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി.ശ്രീജിനി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.റിഷ്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി.ഓമന, എം.രാഘവൻ, ഡോ: രാജഗോപാലൻ, കെ.പി.അനഘ, കെ.വി.ശ്യാമള, എം.വി.ശ്രുതി എന്നിവർ സംസാരിച്ചു.ജോ: സെക്രട്ടറി സി.കെ. ശോഭന സ്വാഗതവും എം.വി.ആതിര നന്ദിയും പറഞ്ഞു.