കല്യാശ്ശേരി :- കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കയറിയ പെരുമ്പാമ്പിനെ വന്യ-ജന്തുവിഭാഗം വൊളന്റിയർമാർ പിടികൂടി.കല്യാശ്ശേരി കോലത്ത്‌വയൽ ദേശീയവായനശാലയ്ക്ക് സമീപത്തെ സി.പാറുക്കുട്ടിയുടെ വീട്ടിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
കട്ടിലിനടിയിൽനിന്ന് ശബ്ദംകേട്ടതിനെത്തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്.തുടർന്ന് വനംവകുപ്പുമായി ബന്ധപ്പെട്ടു.
വൈൽഡ് ലൈഫ് വൊളന്റിയർമാരായ അജയ് പാപ്പിനിശ്ശേരി, ജിഷ്ണു പനങ്കാവ്, സനൂപ് എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറിയത്. വനംവകുപ്പധികൃതർ പാമ്പിനെ വനത്തിൽ വിട്ടയച്ചു.